ചാരുംമൂട് : ചിത്രകാരനും ശില്പിയുമായിരുന്ന ചുനക്കര കെ.ആർ. രാജന്റെ 10-ാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും 9 ന് ചാരുംമൂട് സെന്റ് മേരീസ് എൽ.പി.എസിൽ നടക്കും. രാവിലെ 10 ന് ചിത്ര-ശില്പ പ്രദർശനം, ഉച്ചയ്ക്ക് 2 ന് ചിത്രകല പഠന ക്ലാസ്,3 ന് അനുസ്മരണ സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് അദ്ധ്യക്ഷത വഹിക്കും. ചിത്രകാരൻ കെ.പി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.