
ചേർത്തല: അങ്കണവാടികളിൽ പ്രവേശനോത്സവങ്ങൾ അടിപൊളിയായി സംഘടിപ്പിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്തല ഉദ്ഘാടനം പതിനാറാം വാർഡിലെ കളത്തി വീട് 39-ാം നമ്പർ അങ്കണവാടിയിൽ വയലിൻ മാന്ത്റികൻ ബിജു മല്ലാരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബൈരഞ്ചിത്ത്,എസ്.ജ്യോതിമോൾ,ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി.സുനിൽ, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴിയിലെ കൃഷി ഓഫീസർ റോസ്മി ജോർജും കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ ചേർന്ന് കുഞ്ഞുങ്ങൾക്ക് പച്ചക്കറി തൈകളും വിത്തുകളും സമ്മാനമായി നൽകി. കഞ്ഞിക്കുഴിയിൽ 18 വാർഡുകളിലായി മുപ്പത് അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്.