
അമ്പലപ്പുഴ : അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും ജോലിക്കിടെ റോപ്പിൽ കുരുങ്ങി ഒരുകാല് നഷ്ടപ്പെട്ട മത്സ്യ തൊഴിലാളിക്കും എച്ച്.സലാം എം.എൽ.എ സഹായധനം കൈമാറി. തോട്ടപ്പള്ളി ഹാർബറിനു സമീപം മത്സ്യബന്ധനത്തിനിടെ മരിച്ച പുന്നപ്ര പനയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ, പുന്നപ്രയിൽ വാഹനാപകടത്തിൽ മരിച്ച അമ്പലപ്പുഴ കോമന കൈലാസത്തിൽ അനു അരവിന്ദ് എന്നിവരുടെ അശ്രിതർക്കും, റോപ്പ് കുരുങ്ങി കാൽ മുറിച്ചു മാറ്റേണ്ടി വന്ന കോമന പുതുവൽ സുധാകരൻ എന്നിവർക്കുമാണ് മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ഇൻഷ്വറൻസ് തുക കൈമാറിയത്. സി ഷാംജി, മേരി ചെറിയാൻ, ജയാ സാധുപാലൻ എന്നിവർ പങ്കെടുത്തു.