ആലപ്പുഴ: പള്ളിപ്പാട് ഗവ.ഐ.ടി.ഐയിലെ എൻ.സി.വി.ടി അംഗീകൃത ദ്വിവത്സര കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ ട്രേഡുകളിലേക്ക് ഈ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ www.itiadmissions.kerala.gov.inൽ സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ 29വരെ സമർപ്പിക്കാം. ഫോൺ: 0479 2406072, 9995248672, 9744200456.