pramod

ആലപ്പുഴ: ജില്ലാ നിയമസേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. ജില്ലാ നിയമസേവന അതോറിട്ടി ഹാളിൽ അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പ്രമോദ് മുരളി സെമിനാർ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുനാഫ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ രാഹുൽ രാജ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. ചടങ്ങിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾ, പാരാ ലീഗൽ വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.