
അമ്പലപ്പുഴ : ഭർത്താവിന്റെ ചരമദിനത്തിൽ പുന്നപ്ര സർവോദയ ശാന്തിഭവനിൽ അന്നദാനം നടത്തി. പുന്നപ്ര നാലുപുരയ്ക്കൽ ക്ഷേത്രത്തിലെ മുൻ സെക്രട്ടറിയായിരുന്ന പുന്നപ്ര കൃഷ്ണാലയത്തിൽ സരോജിനി ആണ് ഭർത്താവ് എ.എം.കൃഷ്ണന്റെ പതിനേഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് പുന്നപ്ര ശാന്തിഭവനിൽ അന്നദാനം നടത്തിയത്. റജികുമാർ, സാബു, പ്രിൻസ് ,ലേഖ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയ കുടുംബത്തോട് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.