ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ നിയമിക്കും. 18-45 വയസുള്ള എസ്.എസ്.എൽ.സി പാസായ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി : 14ന് വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.