ambala

അമ്പലപ്പുഴ: പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.എൽ.എ കളക്ടർ എന്നിവർ പങ്കെടുത്ത് യോഗം ചേർന്നു. കുറ്റമറ്റ നിലയിൽ ചികിത്സ ലഭ്യമാക്കുന്നതിന് എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും പ്രവർത്തനങ്ങൾ പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. മുഴുവൻ വിഭാഗങ്ങളുടെയും ഡ്യൂട്ടി എം.ഒമാർ പ്രവൃത്തി സമയം ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. തിരക്ക് ഒഴിവാക്കുന്നതിനായി ആശുപത്രി ഫാർമസിയിലെ പത്ത് കൗണ്ടറുകളും പൂർണ്ണ സജ്ജമാക്കി പ്രവർത്തിപ്പിക്കും. ഒരാഴ്ചക്കുള്ളിൽ ആശുപത്രി വികസന സമിതി യോഗം ചേരും.