അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി അടിയന്തരമായി സന്ദർശിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും മന്ത്രി അടിയന്തരമായി സന്ദർശനം നടത്താത്തത് പ്രതിഷേധാർഹമാണ്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്നുവെന്ന് സംശയിക്കേണ്ടി​യി​രി​ക്കുന്നു. അടിയന്തരമായി മെഡിക്കൽ കോളേജ് സന്ദർശിക്കുകയും പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചതായി ബേബി പാറക്കാടൻ പറഞ്ഞു.