s

ആ​ല​പ്പു​ഴ : ഗ​വ. മു​ഹ​മ്മ​ദൻ​സ് എൽ.പി സ്‌കുൂളി​ലെ ആ​രോ​ഗ്യ ക്ല​ബ്ബി​ന്റെ നേ​തൃ​ത്വ​ത്തിൽ ലോ​ക ഭ​ക്ഷ്യ സു​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 'ആ​ഹാ​ര​മാ​ണ് ഔ​ഷ​ധം – ആ​രോ​ഗ്യ​മാ​ണ് സ​മ്പ​ത്ത് '' എ​ന്ന വി​ഷ​യ​ത്തിൽ കു​ട്ടി​കൾ​ക്കും, ര​ക്ഷി​താ​ക്കൾ​ക്കു​മാ​യി സെ​മി​നാർ സം​ഘ​ടി​പ്പി​ച്ചു. സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണ​ത്തി​ന് വർ​ത്ത​മാ​ന​കാ​ല​ത്ത് കൂ​ട്ടാ​യ്മ ആ​വ​ശ്യ​മാ​ണെ​ന്നും മാ​യം ക​ലർ​ന്ന ആ​ഹാ​രം തി​രി​ച്ച​റി​യാ​നും, നാ​ടൻ സ​മീ​കൃ​ത ആ​ഹാ​രം പ്രാ​ത്സാ​ഹി​പ്പി​ക്ക​നും ന​മു​ക്ക് ക​ഴി​യ​ണ​മെന്നും സെ​മി​നാർ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ധ​മാദ​ധ്യാ​പ​കൻ പി.ഡി.ജോ​ഷി പ​റ​ഞ്ഞു. ആ​രോ​ഗ്യ ക്ല​ബ്ബ് കോ ഓർ​ഡി​നേ​റ്റർ കെ.കെ.ഉ​ല്ലാ​സ് മോ​ഡ​റേ​റ്റ​റാ​യി. അ​ദ്ധ്യാ​പ​ക​രാ​യ ലെ​റ്റീ​ഷ്യ അ​ല​ക്സ്, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് , മാർ​ട്ടിൻ പ്രിൻ​സ് എ​ന്നി​വർ സംസാരിച്ചു​ച്ചു.