gg

ഹരിപ്പാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ഷേർളിയുടെ നേതൃത്വത്തിൽ നങ്ങ്യാർകുളങ്ങര ശ്രീനാരായണഗുരു കോളേജിലും, ഹരിപ്പാട് ശാന്തിഗിരി ആശ്രമത്തിലും നട്ടുപിടിപ്പിക്കുവാനുള്ള വൃക്ഷത്തൈ വിതരണം നടത്തി. ഹരിപ്പാട് റോട്ടറി ക്ലബിന്റെ പ്രോബ്സ് ക്ലബ് അംഗങ്ങൾക്ക് വൃക്ഷത്തൈ വിതരണം നടത്തി. തുലാംപറമ്പ് ഹരിപ്പാട് നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.