adarv-nalki

മാന്നാർ: 29 വർഷത്തെ സേവനത്തിനു ശേഷം ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ നിന്ന് ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ നിന്ന് വിരമിച്ച ഹാഷിം ജലാലിന് മാന്നാർ സൗഹൃദ കൂട്ടായ്മ സ്നേഹാദരവ് നൽകി. മാന്നാർ സീനിയർ സിറ്റിസൺ ഹാളിൽ നടന്ന ചടങ്ങ് മാന്നാർ അബദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.എ.എ.ലത്തിഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.വിജയകുമാർ, സണ്ണി കോവിലകം, സുജിത് ശ്രീരംഗം, ടി.കെ.ഷാജഹാൻ, അജിത് പഴവൂർ, റഷീദ് പടിപ്പുരയ്ക്കൽ, ഹരി കുട്ടംപേരൂർ, പി.ബി.സലാം, അസീസ് പടിപ്പുരയ്ക്കൽ, നവാസ് എൻ.ജെ, ഷൈന നവാസ് എന്നിവർ സംസാരിച്ചു.