
ആലപ്പുഴ: ആര്യാട് പുലരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണവും ആദരവും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള ആദരവ് ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാലും പഠനോപകരണ വിതരണം പഞ്ചായത്ത് മെമ്പർ അഡ്വ.എം.രവീന്ദ്രദാസും നിർവഹിച്ചു. ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്ത അഭിരാമി രവീന്ദ്രദാസിനെയും, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജോയൽ ജോജൻ, രോഹിത് രാജ്, അതുല്യ രാജേഷ് എന്നിവരെയും അനുമോദിച്ചു.