ആലപ്പുഴ: 22ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ് ജോസ് ആറാത്തുംപള്ളി ക്യാപ്റ്റനായി ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ വള്ളത്തിൽ മത്സരിക്കും. നെഹ്‌റു ട്രോഫി ജലോത്സവത്തിലും പങ്കെടുക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസ് ആറാത്തും പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ : കെ.സി ജോസഫ് ചൂളയിൽ, അനിൽ മാധവൻ, റോയി പാലത്തറ, ഹാരിസ് രാജ (രക്ഷാധികാരികൾ) , ജോസ് ആറാത്തും പള്ളി (പ്രസിഡന്റ് ), സുനിൽ വഞ്ചിക്കൽ (വർക്കിംഗ് പ്രസിഡന്റ്), ഡി.സലിംകുമാർ, റോയി തിയോച്ചൻ, മുക്കം ജോണി, ടോമിച്ചൻ മേത്തശ്ശേരി (വൈസ് പ്രസിഡന്റുമാർ) , എസ്.എം. ഇഖ്ബാൽ (സെക്രട്ടറി) , ഉഷ കുമാർ, റെജി ജോബ്, അനിൽ പുന്നമൂട്ടിൽ, സിമ്മി കലാലയ, ജിജോ ജോർജ് (ജോയിൻ സെക്രട്ടറിമാർ) , ഷൈബു കെ.ജോൺ (ട്രഷറർ).