ചാരുംമൂട്: താമരക്കുളത്ത് കിണറ്റിൽ കുടുങ്ങിയ സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച തെന്നാട്ടും വിളയിൽ ബാബുവിന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എം.എൽ.എയ്ക്കും ഗ്രാമ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. കുടുംബത്തിന്റെ ആശ്രയമായിരുന്ന ബാബുവിന്റെ മരണം ഭാര്യയും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തെ സാരമായി ബാധിച്ചു. ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര സഹായമുണ്ടാകണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.