ചെന്നിത്തല: മുൻ ഡി.സി.സി ജനറൽ സെക്രട്ടറി എം.ശ്രീകുമാറിന്റെ കോൺഗ്രസിൽ നിന്നുളള രാജിയും സി.പി.എമ്മിലേക്ക് ചേക്കേറിയതും ഒരുവിധത്തിലും കോൺഗ്രസിനെ ബാധിക്കുന്ന വിഷയമല്ലെന്ന് ചെന്നിത്തല മണ്ഡലം യു.ഡി.എഫ് കൺവീനർ തമ്പി കൗണടിയിൽ, ഈസ്റ്റ് മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രഘുനാഥ് പാർത്ഥസാരഥി, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസുകുട്ടി കടവിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിൽ (എസ്) പ്രവർത്തിച്ചിരുന്ന എം.ശ്രീകുമാർ ജ്യേഷ്ഠ സഹോദരനും മുൻ എം.എൽ.യും ആയ എം. മുരളിയുടെ പേരുപയോഗിച്ചാണ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ നേടിയിട്ടുള്ളത്. കരാർ കാലാവധി കഴിഞ്ഞിട്ടും ചെന്നിത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെ ചൊല്ലി പാർട്ടിയിൽ നിന്നും രാജിവെച്ച ശ്രീകുമാർ ബി.ജെ.പി അംഗത്തിന്റെ പിൻബലത്തിൽ വൈസ് പ്രസിഡന്റായി. അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന എ.എ ഷുക്കൂറും, എം.മുരളി എം.എൽ.എ യും രാജി വെക്കാൻ നിർദ്ദേശിച്ചിട്ടും അധികാരമോഹിയായ ശ്രകകുമാർ രാജിവെക്കാൻ തയ്യാറായില്ലെന്നും പ്രസ്താവനയിൽ നേതാക്കൾ ആരോപിച്ചു.