
മാന്നാർ: തൃക്കുരട്ടി മഹാദേവർ ക്ഷേത്രവളപ്പിലെ നക്ഷത്ര വനത്തിൽ കൂടുതൽ വൃക്ഷത്തൈകൾ നട്ടു. 28 നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട മരങ്ങൾ ക്ഷേത്രവളപ്പിലെ അരയേക്കറോളം സ്ഥലത്ത് നട്ട് പരിപാലിച്ചുവരികയായിരുന്നു. ഇതുകൂടാതെ നാഗലിംഗം മരം, മൂട്ടി പഴം, കടമ്പ്. കുന്തരിക്കം, രുദ്രാക്ഷം, ചന്ദനം, ഭദ്രാക്ഷം, കായമ്പു, അണലി വേഗ, നാടൻ മാവ്, പറങ്കി മാവ്, വിവിധ ഇനം വാഴകൾ, ചെമ്പരത്തികൾ, തെറ്റികൾ, വിവിധ ഇനം തുളസികൾ എന്നിവ കൂടി ഇന്നലെ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃക്കുരട്ടി മഹാദേവ ക്ഷേത്ര ഉപദേശക സമിതിയാണ് തൈകൾ നട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ അഡ്വ.അജികുമാർ, തിരുവല്ല ദേവസ്വം അസി.കമ്മീഷണർ മുരളീധരൻ പിള്ള, മാവേലിക്കര എക്സി.എൻജിനീയർ വിജയമോഹൻ, അസി.എൻജിനീയർ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, മാന്നാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ കലാധരൻ പിള്ള കൈലാസം, കെ.എ.കരീം, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, അനിൽ ശിവകൃപ, കെ.വേണുഗോപാൽ, കെ.കെ നായർ, റിട്ട.എയർ വൈസ് മാർഷൽ പി.കെ.ശ്രീകുമാർ, റിട്ട.മേജർ ജയകുമാർ, സജി കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.