മാവേലിക്കര: വൈ.എം.സി.എയുടെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മാവേലിക്കര വൈ.എം.സി.എ ഹാളിൽ നടക്കും. ദേശീയ ട്രഷറർ റെജി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ സഭ കൊല്ലം- കൊട്ടാരക്കര ഭദ്രാസന ബിഷപ്പ് റവ.ഉമ്മൻ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള പഠനോപകരണ,സ്റ്റേഷനറി കിറ്റ് വിതരണവും നടക്കുമെന്ന് പ്രസിഡന്റ് ഡോ.ജോൺ ജേക്കബ്, സെക്രട്ടറി റ്റി.കെ.രാജീവ് കുമാർ, ട്രഷറർ എ.അലക്സ് എന്നിവർ അറിയിച്ചു.