അമ്പലപ്പുഴ: ഫ്ലക്സ് കീറിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ക്ഷേത്രം വാച്ചറുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ കോമന ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ സംഘർഷമുണ്ടായത്. ശിവരാത്രിയോടനുബദ്ധിച്ച് ശിവ ഗ്രൂപ്പ് എന്ന പേരിൽ ചിലർ കുറച്ച് വർഷങ്ങളായി ക്ഷേത്രത്തിൽ ശിവരാത്രി നടത്തി വരുന്നുണ്ട്. ഇതിനോടനുബെന്ധിച്ച് ക്ഷേത്രമൈതാനിയിൽ സഞ്ഞഥാപിച്ചിരുന്ന ഫ്ലെക്സ് കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും കീറിപ്പോയി. ഇത് മനപ്പൂർവ്വം കീറിയതാണെന്ന് പറഞ്ഞ് ശിവ ഗ്രൂപ്പിലെ ചിലർ കഴിഞ്ഞ ദിവസം ഇവിടെയിരുന്ന യുവാക്കളെ മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്വർ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അമ്പലപ്പുഴ സി.ഐ പറഞ്ഞു.