ചേർത്തല : കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറിൽ തട്ടി റോഡിൽ തെറിച്ചുവീണു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ രണ്ട് ഓട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. തൈക്കൽ പട്ടാണിശേരി കോളനി കൊല്ലശേരി ശ്യാംമോഹൻ (ഉണ്ണി, 25), ചേർത്തല തെക്ക് പഞ്ചായത്ത് 3ാം വാർഡ് മണിശേരിൽ ഗോപകുമാർ (34) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്​റ്റുചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ബുധനാഴ്ച വൈകിട്ടാണ് അർത്തുങ്കൽ പള്ളിക്ക് മുന്നിലാണ്, കേടായ ഓട്ടോറിക്ഷ കയർ ഉപയോഗിച്ച് മ​റ്റൊരു ഓട്ടോറിക്ഷയിൽ കെട്ടിവലിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ കടക്കരപ്പള്ളി പഞ്ചായത്ത് 4–ാംവാർഡ് ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചു(24) കയറിൽ തട്ടി റോഡിൽ വീണു മരിച്ചത്.