zxxf

മുഹമ്മ : ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോഴിഫാമുകളിൽ നിന്നുള്ള കോഴികളേയും വളർത്തു പക്ഷികളേയും കൊന്നാടുക്കി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള ദ്രുതകർമ്മസേനയാണ് കള്ളിംഗ് നടത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. 5200 ഓളം കോഴികളേയും വളർത്തു പക്ഷികളേയുമാണ് കൊന്നത്. പക്ഷിപ്പനി കണ്ടെത്തിയ പഞ്ചായത്ത് ഒൻപതാം വാർഡിലെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കള്ളിംഗ് നടത്തിയത്.