ഹരിപ്പാട്: വിറകുപ്പുര കത്തി നശിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ ആർ.കെ.ജംഗ്ഷന് കിഴക്ക് അരയാകുളങ്ങര ദേവീക്ഷേത്രത്തിന് സമീപത്തുള്ള ,​ വെട്ടുവേനി കൊട്ടാരമഠത്തിൽ വിജയമ്മയുടെ വീടിന്റെ വിറകുപ്പുരയ്ക്കാണ് തീ പിടിച്ചത്. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും,​ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അസി. ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ നിയന്ത്രണവിദേയമാക്കിയത്.