ഹരിപ്പാട് : ഐ.സി.ഡി.എസ് പ്രോജക്ടിൽ സർവീസിൽ നിന്നും വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്കുള്ള യാത്രയയപ്പ് സമ്മേളനം മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്തംഗം ബിന്ദു സുഭാഷ്, ശിശുവികസന പദ്ധതി ഓഫീസർ എൽ. ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹയറുന്നിസ, അങ്കണവാടി വർക്കർ മിനിമോൾ എന്നിവർ സംസാരിച്ചു.