
ചേർത്തല : റൂറൽ ഹാൻമേയ്ഡ് പ്രൊഡക്ട്സ് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് 18ന് മുകളിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കറ്റാർ വാഴയും വെളിച്ചെണ്ണയും ചേർത്ത് പ്രകൃതിദത്ത രീതിയിലുള്ള സോപ്പു നിർമ്മാണത്തിലാണ് പരിശീലനം. കുടുംബശ്രീ,സ്വാശ്രയ സംഘങ്ങൾക്കും മുഖ്യപരിഗണന നൽകും. പരിശീലനാനന്തരം സംരംഭം തുടങ്ങുന്നതിന് അവസരം ഒരുക്കുകയും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണനം ഉറപ്പുവരുത്തുകയും ചെയ്യും. ഫോൺ:0478 2817631,6282823026.