ambala

അമ്പലപ്പുഴ: കടലാക്രമണ ഭീതിയിൽ പുന്നപ്ര ഫിഷ് ലാൻഡ് സെന്റർ. ഇവിടെ കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയാണ്. ഫിഷ് ലാൻഡിന് തെക്കുഭാഗം ടെട്രോ പാഡുകളും, വടക്കുഭാഗം പഴയ കടൽഭിത്തിയുമുണ്ട്. മുന്നിൽ ജിയോ ട്യൂബ് ആണ് നിരത്തിയിരിക്കുന്നത്. ഇതിന് മുകളിലൂടെയാണ് തിരമാലകൾ അടിച്ചുകയറുന്നത്. ഹൈമാസ്റ്റ് ലൈറ്റുവരെ തിരമാലകൾ എത്തി. ഇതേ അവസ്ഥ തുടർന്നാൽ അധികം താമസിയാതെ മത്സ്യതൊഴിലാളികളുടെ ആശ്രയമായ ഫിഷ് ലാൻറിംഗ് സെന്റർ നിലംപൊത്തും. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി സമീപത്തെ വൈദ്യുതി പോസ്റ്റുകളിലെ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.