maram

ആലപ്പുഴ: മരം മുറിക്കുന്നതിനിടെ മരക്കഷണം ശരീരത്തിടിലിച്ച് സാരമായി പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി താഴെയിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചമ്പക്കുളത്ത് പാലക്കുളം ത്രേസ്യാമ്മയുടെ പുരയിടത്തിലെ മരം മുറിക്കാനെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദിനെയാണ് (64) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അസി.സ്റ്റേഷൻ ഓഫീസർ ജയസിംഹന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫിസർ അനിൽകുമാർ കെ.ആർ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ വിപിൻ രാജ് , ഹാഷിം , പി. പ്രശാന്ത്, ലോറൻസ് പി.എഫ് ,ബഞ്ചമിൻ.എ , മനു.ഡി ,ഉദയകുമാർ .ടി ,പ്രവീൺ ,വുമൺ ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ അഞ്ജലി.ബി ,ദർശന എൻ.ആർ,സ്വാതി കൃഷ്ണ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത് .