ചേർത്തല: എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട്ട് ജ്ഞാനോദയം 522ാം നമ്പർ ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണവും അനുമോദനവും ഇന്ന് നടക്കും. രാവിലെ 10ന് പ്രാർത്ഥനാ മന്ദിരം ഹാളിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ.തിലകൻ അദ്ധ്യക്ഷത വഹിക്കും. ചേർത്തല മേഖല കമ്മിറ്റി അംഗം അനിൽ ഇന്ദീവരം സ്കോളർഷിപ്പ് വിതരണം നടത്തും. യൂണിയൻ മുൻ പ്രസിഡന്റ് കെ.വി.സാബുലാൽ അനുമോദിക്കും.ശാഖ സെക്രട്ടറി വി.രവീന്ദ്രൻ സ്വാഗതവും കമ്മിറ്റി അംഗം കെ.പി.ഭദ്രൻ നന്ദിയും പറയും.