
മുഹമ്മ: ആലപ്പുഴ എം.എൽ.എ മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസ് കാർണിവലും തുടങ്ങി. പാതിരപ്പള്ളി കാംലോട്ട് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിട്ടുള്ള കരിയർ കാർണിവൽ ഇന്ന് സമാപിക്കും. മന്ത്രി സജി ചെറിയാൻ കാർണിവലും
മന്ത്രി പി.പ്രസാദ് മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. സൈലം ഗ്രൂപ്പ് ഒരുക്കിയ
കരിയർ കാർണിവല്ലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി.
ടെക്ജൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യനെ ആദരിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുദർശനബായ്, പി.പി. സംഗീത, ടി.വി.അജിത് കുമാർ, എസ്.സന്തോഷ് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, എം.രജീഷ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ
വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളുകൾക്ക് പരേതനായ ജിമ്മി കെ.ജോസിന്റെ പേരിലുള്ള ട്രോഫികളും വിതരണം ചെയ്തു.
ചലച്ചിത്രതാരം മാല പാർവ്വതി, ഡോ.രാജുകൃഷ്ണൻ, അഭിഷാദ് ഗുരുവായൂർ തുടങ്ങിയവർ ക്ളാസ്സെടുത്തു. ഇന്ന് എം.എസ്. ജലീൽ, ലിജേഷ് കുമാർ, മുഹമ്മദ് ജാബിർ, മുൻ കലക്ടർ പ്രശാന്ത്, ജോസഫ് അന്നംകുട്ടി ജോസ് എന്നിവർ ക്ളാസ്സെടുക്കും. പി.പി.ചിത്തരഞ്ജൻ എം. എൽ.എ വിദ്യാർഥികൾക്ക് മൊമെന്റോ നൽകും.