
തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. കെ എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.ഗീതാമണി അദ്ധ്യക്ഷത വഹിച്ചു. കെ.പ്രകാശൻ, എം.പി.അശോകൻ, എ. ഭാസ്ക്കരൻ നായർ, കെ. മുരളീധരൻ, കെ. ആർ.പുഷ്പരാജൻ, പി.കെ. രവീന്ദ്രനാഥകമ്മത്ത്, ടി.ആർ. സുഗതൻ, പി.കനകമ്മ എന്നിവർ സംസാരിച്ചു.