പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 731-ാം നമ്പർ പള്ളിപ്പുറം ശാഖ ചെമ്പഴന്തി കുടുംബയൂണിറ്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും സാമൂഹ്യക്ഷേമനിധി വിതരണവും

ഇന്ന് പകൽ 2.30 ന് സോമൻ കോപ്പുഴച്ചിറയുടെ വീട്ടിൽ നടക്കും. ശാഖാപ്രസിഡൻ്റ് പി. മോഹനൻ ഉദ്ഘാടനം ചെയ്യും. ആർ.മുരളീധരൻ പഠനോപകരണ വിതരണവും വടക്കുംകര ദേവസ്വം പ്രസിഡന്റ് കെ.ബി.ബിനീഷ് സാമൂഹ്യക്ഷേമ നിധി വിതരണവും നിർവഹിക്കും. യു.ആർ. സുരേഷ്, ശാരി ഓമനക്കുട്ടൻ,​ രമ അനിക്കുട്ടൻ, ആർ.വിജയകുമാർ, ശാലിനി രാജേന്ദ്രൻ, സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.