photo

ചേർത്തല : സംസ്‌ക്കാരയുടെ ജൂബിലി വർഷികാഘോഷത്തോടനുബന്ധിച്ച് കാവ്യസംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി.ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോ ഓർഡിനേ​റ്റർ ബേബി തോമസ് പ്രതിഭകളെ പരിചയപ്പെടുത്തി.എഴുത്തുകാരി ജിസജോയി,രക്ഷാധികാരി ബാലചന്ദ്രൻ പാണാവള്ളി,എസ്.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.കാവ്യ സംഗമത്തിൽ ലീന രാജു പുതിയാട്ട്,ഹരികുമാർ കണിച്ചുകുളങ്ങര,സാവിത്രി സോമൻ,പി.സുകുമാരൻ,സുരേഷ് കുമാർ വയലാർ,രശ്മി പ്രസാദ് തുടങ്ങിയവർ രചനകൾ അവതരിപ്പിച്ചു.സെക്രട്ടറി വെട്ടയ്ക്കൽ മജീദ് സ്വാഗതവും കമലാസനൻ വൈഷ്ണവം നന്ദിയും പറഞ്ഞു.