thakkoldanam

ചെന്നിത്തല: കാലപ്പഴക്കമേറി ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താറായ വീട്ടിൽ കഴിഞ്ഞിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ മൂന്നാം വാർഡിൽ ഇരമത്തൂർ മല്ലപ്പള്ളിൽ വീട്ടിൽ അനീഷ്- വിജി ദമ്പതികൾക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തൃപ്പെരുന്തുറ മേഖലാ കമ്മറ്റി വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം കരുണയുടെ ചെയർമാനും മന്ത്രിയുമായ സജി ചെറിയാൻ നിർവ്വഹിച്ചു. ഇരമത്തൂർ ഐക്കര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരുണ തൃപ്പെരുന്തുറ മേഖലാ ചെയർമാൻ ഡി. ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കരുണ ചീഫ് കോ ഓർഡിനേറ്റർ സിബു വർഗീസ് സ്വാഗതം പറഞ്ഞു. പ്രൊഫ.പി.ഡി ശശിധരൻ, എൻ.ആർ സോമൻ പിള്ള, അഡ്വ. സുരേഷ് മത്തായി, വിജയമ്മ ഫിലേന്ദ്രൻ, സുകുമാരി തങ്കച്ചൻ, കെ.നാരായണപിള്ള, ബെറ്റ്സി ജിനു, ഉമാ താരാനാഥ്‌, കെ.കലാധരൻ, നിബിൻ നല്ലവീട്ടിൽ, രാജേഷ് കൈലാസ്, ജനാർദ്ധനകുറുപ്പ്, സുധാകരക്കുറുപ്പ്, ഉഷാ മുരളി തുടങ്ങിയവർ സംസാരിച്ചു.