മാവേലിക്കര: എസ്.എൻ.ഡി.പി യോഗം നടയ്ക്കാവ് 1384ാം നമ്പർ ശാഖയിൽ വിശേഷാൽ പൊതുയോഗവും പഠനോപകരണ വിതരണവും അവാർഡ് ദാനവും ഇന്ന് നടക്കും. യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം നിർവഹിക്കും. ശാഖ പ്രസിഡന്റ് സനൽകുമാർ കെ.പി അധ്യക്ഷനാകും. സെക്രട്ടറി ശിവൻകുട്ടി സ്വാഗതം പറയും. യൂണിയൻ ജോയിന്റ്കൺവീനർ രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതമാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകും. യൂണിയൻ കമ്മിറ്റിയംഗം വിനു ധർമ്മരാജൻ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർത്ഥികളെ അനുമോദിക്കും. യൂണിയൻ കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ പഠനോപകരണ വിതരണം നിർവഹിക്കും. മേഖലാ ചെയർമാൻ വാസുദേവൻ, വനിതാ സംഘം സെക്രട്ടറി ബിന്ദു എന്നിവർ സംസാരിക്കും.