മാന്നാർ : പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു .ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്,സി.എഫ്.എൽ കൊമേഴ്സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി, പി.ജി.ഡി.എസ്.ടി, പി.ജി.ഡി.ഐ.ബി.ഓ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അപേക്ഷിക്കാം .അപേക്ഷകൾ ഓൺലൈനായി: https://ignouadmission.samarth edu.in എന്ന ലിങ്ക് വഴി സമർപ്പിക്കാം. അവസാന തീയതി ജൂൺ 30.
ഫോൺ: 7025171477,7025154781,6282565562