ചേർത്തല: നഗരത്തിലെ രണ്ടു വീടുകളിൽ നിന്ന് ജപ്പാൻ കുടിവെള്ള പൈപ്പിൽ സ്ഥാപിച്ചിരുന്ന മീറ്ററുകൾ മോഷണം പോയി. ചേർത്തല നഗരസഭ 27ാം വാർഡ് ചെറുവീട്ടുവെളി പ്രകാശൻ,പ്രജിത്ത് എന്നിവരുടെ വീട്ടിലെ മീറ്ററാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് മീറ്റർ പോയവിവരം വീട്ടുകാർ അറിയുന്നത്. മീറ്റർ മോഷണം പോയതിനാൽ വെള്ളം എടുക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ചേർത്തല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു. കട്ടച്ചിറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.