ആലപ്പുഴ: അമ്മ ഹൈമാവതിയും സഹോദരൻ സുമേഷും ആത്മഹത്യ ചെയ്‌തതിന് പിന്നാലെ സുധീഷും ജീവനൊടിക്കിയതോടെ ആര്യാട് നോർത്ത് വടക്കേ വെളിയിൽ വീട് തീർത്തും ദുരന്തഭൂമിയായി. വടക്കേ വെളിയിൽ വീട്ടിൽ സുരേന്ദ്രൻപിള്ളയുടെ ഭാര്യ ഹൈമാവതി 30വർഷം മുമ്പാണ് ആത്മഹത്യചെയ്തു. ഇവരുടെ മകൻ കയർ തൊഴിലാളിയായ സുധീഷ് 2003ൽ ജീവനൊടുക്കി. എ.ആർ ക്യാമ്പിലെ ജീവനക്കാരനായ സുധീഷ് ഇന്നലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ജോലിയിൽ കൃത്യത പാലിച്ചിരുന്ന സുധീഷ് മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും ഏറെ പ്രയപ്പെട്ടവനായിരുന്നു. സുധീഷിന്റെ മരണവാർത്ത ഞെട്ടലോടെയാണ് സഹപ്രവർത്തകർ കേട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് സംസ്കരിക്കും.