
മാന്നാർ: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സമ്മേളനവും വൃക്ഷത്തൈ വിതരണവും നടന്നു. വൃക്ഷത്തൈ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി. സത്യപ്രകാശ് നിർവ്വഹിച്ചു. പ്രൊഫ.കെ.എൻ ഗോപാല കൃഷ്ണകുറുപ്പ് പരിസ്ഥിതി ദിനസന്ദേശം നല്കി. കെ.കെ.രവീന്ദ്രൻ നായർ, പി.എസ് ചന്ദ്രദാസ്, പി.മോഹൻ കുമാർ, സൂസമ്മ ബന്നി,ശശികല, ഗോപകുമാർ, ജ്യോതിഷ് കുമാർ, ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.