vdsf

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 1384-ാം നമ്പർ നടക്കാവ് ശാഖയിലെ വിശേഷാൽ പൊതുയോഗവും അവാർഡ് ദാനവും പഠനോപകരണ വിതരണവും മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കെ.പി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.അവാർഡ് ദാനം ഗോപൻ ആഞ്ഞിലിപ്രയും മെമന്റോ വിതരണം രാജീവ് തെക്കേക്കരയും നിർവഹിച്ചു. ശാഖാ സെക്രട്ടറി എൻ.ശിവൻകുട്ടി ,യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് , ബിന്ദു, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.