അരൂർ:ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ -ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 83-ാമത് സ്മൃതി ദിനം 18ന് എരമല്ലൂർ പാർത്ഥസാരഥി ഓഡിറ്റോറിയത്തിൽ ആഘോഷിക്കും. പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രുപീകരിച്ചു. യോഗത്തിൽ എം.വി.ആണ്ടപ്പൻ അദ്ധ്യക്ഷനായി. സ്വാഗത സംഘം ഭാരവാഹികളായി കെ.കെ.പുരുഷോത്തമൻ (രക്ഷാധികാരി),എം.വി.ആണ്ടപ്പൻ (ചെയർമാൻ), പി.സി.മണി (വൈസ് ചെയർമാൻ), ദിവാകരൻ കല്ലുങ്കൽ (ജനറൽ കൺവീനർ), കെ.എം. കുഞ്ഞുമോൻ (കൺവീനർ),പി.കെ.മനോഹരൻ (ട്രഷറർ), എം.പി.അനിൽ (ചെയർമാൻ, പബ്ലിസിറ്റി കമ്മറ്റി) എന്നിവരെ തിരഞ്ഞെടുത്തു.