
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയുടെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് പഠനോപകരണ വിതരണം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജി.മോഹൻദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് നീലിമ വിദ്യാഭവൻ ഡയറക്ടർ സിബി ജോർജും നോട്ടുബുക്ക് വിതരണം കിടങ്ങാംപറമ്പ് ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജികളരിക്കലും നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനീത പുരസ്കാര വിതരണം നടത്തി. യൂണിയൻ കൗൺസിലർ പി.ബി.രാജീവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ബി.ദിനേശൻ ഭാവന,പാട്ടുകളം സ്കൂൾ പ്രഥമാദ്ധ്യാപകൻ എം.ടി.ബിജുഷ്ടിൽ, സീമാ ശാന്തപ്പൻ, കവിത നാഗേഷ്, ശ്യാമള പൊന്നപ്പൻ, സുനിൽകുമാർ, കെ.ടി.മനോരഞ്ജൻ എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് ബി.സുന്ദർലാൽ നന്ദി പറഞ്ഞു.എസ്.സാജൻ, സി.രാധാകൃഷ്ണൻ, പി.സത്യമൂർത്തി, പി.ശാന്തപ്പൻ എന്നിവർ നേതൃത്വം നൽകി.