ഹരിപ്പാട്: ആനാരി 138 -ാംനമ്പർ എൻ .എസ് .എസ് കരയോഗത്തിലെ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. കാർത്തികപള്ളി താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ കെ സോമന്റെ അദ്ധ്യക്ഷത വഹിച്ചു. എം.ആർ ഹരികുമാർ, ബലറാം, രാജശേഖരൻ നായർ, ഉണ്ണികൃഷ്ണൻ, മുരളീധരൻ പിള്ള, രാംകുമാർ, ഹരികുമാർ,ഗോപാലകൃഷ്ണൻ നായർ സുഷമാകുമാരി എന്നിവർ സംസാരിച്ചു.