ആലപ്പുഴ: നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ കർഷക നേതാക്കളായിരുന്നു ടി.എസ്.ജോണും വി.സി.ചാക്കോയുമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. വി.സി.ചാക്കോ-ടി.എസ്.ജോൺ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യസന്ദേശം നൽകി. എൻ.അജിത്ത് രാജ്, എം.ഇ.ഉത്തമക്കുറിപ്പ്, രാജു പള്ളിപ്പറമ്പിൽ, ഇ.ഷാബുദ്ദീൻ, ജേക്കബ് എട്ടുപറയിൽ, ജോയിന്റ് നെടുങ്ങാട്, ജോസ് ടി.പൂണിച്ചിറ, ഹക്കീം മുഹമ്മദ് രാജാ, ബിനു മദനൻ, പി.ടി.രാമചന്ദ്രപണിക്കർ എന്നിവർ സംസാരിച്ചു.