ambala

അമ്പലപ്പുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയൻ മെറിറ്റ് ഡേ വിശ്വം -2024 സംഘടിപ്പിച്ചു. ഐ.എ.എസ് ടോപ്പർ സ്വാതി എസ്. ബാബു ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് മുൻസിപ്പൽ കൗൺസിലർ സി.അരവിന്ദാക്ഷൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജിജു പുളിക്കനല്ലൂർ ക്ലാസ് നയിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ. വിജയൻ അദ്ധ്യക്ഷനായി.കെ.രവികുമാർ, ആർ.ബിനീഷ് ചന്ദ്രൻ, കെ.ചന്ദ്രബാബു, ടി.പ്രശാന്ത് കുമാർ,

വി.അനന്ദകൃഷ്ണൻ, എം.ആർ.ഓമനക്കുട്ടൻ, കെ.ശ്യാംലാൽ എന്നിവർ സംസാരിച്ചു.