
അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം വണ്ടാനം - നടുഭാഗം ശ്രീനാരായണ ഗുരുമന്ദിരത്തിൽ സ്കോളർഷിപ്പ് വിതരണവും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.ആലപ്പുഴ എക്സൈസ് ഇൻസ്പക്ടർ മനോജ് കൃഷ്ണേശ്വരി ഉദ്ഘാടനം ചെയ്തു.ഗുരുമന്ദിരം പ്രസിഡന്റ് കെ.രമണൻ അദ്ധ്യക്ഷനായി.ചികിത്സാ സഹായവിതരണം വി.പുഷ്കരനും നോട്ട് ബുക്ക് വിതരണം കവിത സാബുവും നിർവഹിച്ചു.സെക്രട്ടറി കെ.മഹേശൻ സ്വാഗതവും പൊന്നമ്മ വിദ്യാധരൻ നന്ദിയും പറഞ്ഞു.