
കായംകുളം : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കായംകുളത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നു.
ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര, നഗരസഭ എന്നിവിടങ്ങളിലെ നൂറ് കണക്കിന് പ്രവർത്തകർ അണി ചേർന്നു. പ്രകടനം മാർക്കറ്റ് ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ,കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി പാർക്ക് ജഗ്ഷനിൽ സമാപിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാർ, മഠത്തിൽ ബിജു ,പാറയിൽ രാധാകൃഷ്ണൻ,നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, ആർ. രാജേഷ്, ജനറൽസെക്രട്ടറിമാരായ അഡ്വ.കൃഷ്കുമാർ,സദാശിവൻ,സന്തോഷ് കണിയാംപറമ്പിൽ,സുഭാഷ് കടക്കാപ്പള്ളി,ഓമന അനിൽ,രാജേഷ് കമ്മത്ത്, ബിജു എരുവ,വിനോദ് ,ബാബുക്കുട്ടൻ,വിപിൻ രാജ്,കൊച്ചുമുറി രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.