
എരമല്ലൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി എരമല്ലൂർ 227-ാംനമ്പർ ശാഖ ഉപരിപഠന ക്ളാസും പഠനോപകരണ വിതരണവും നടത്തി.ശാഖാ പ്രസിഡന്റ് എൻ.എ.അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ വി.എസ്.എസ്.സംസ്ഥാന കൗൺസിലർ ടി.എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തുറവൂർ ടി.ഡി.സ്കൂൾ അദ്ധ്യാപകൻ പി.ബി.വിനോദ്കുമാർ ക്ളാസ് നയിച്ചു.കെ.ബി.രമ സ്വാഗതവും രജനിസോമൻ നന്ദിയും പറഞ്ഞു.