ചേർത്തല: ചേർത്തലയിലെ പഴംകുളത്ത് നടന്ന നീന്തൽ പരിശീലന കേന്ദ്രത്തിൽ കുട്ടികൾക്കൊപ്പം നീന്തി മന്ത്റി പി.പ്രസാദ്. കേരളത്തിലുണ്ടാകുന്ന മുങ്ങിമരണങ്ങളെ നിയന്ത്റിക്കാൻ മൈൽസ്​റ്റോൺ സ്വിമ്മിംഗ് പ്രോമോട്ടിംഗ് ചാരി​റ്റബിൽ സൊസൈ​റ്റിയും,വേൽഡ് മലയാളി ഫെഡറേഷനും,ചേർത്തല നഗരസഭയുടെയും,പെർത്ത് യുണൈ​റ്റഡ് മലയാളി അസോസിയേഷന്റെയും സഹകരണത്തോടെയാണ് നീന്തൽ പരിശീലനം നടത്തിയത്. ക്യാമ്പിൽ എത്തിയ മന്ത്റിയെ മുഖ്യ പരിശീലകൻ സാഹസിക നീന്തൽതാരം എസ്.പി മുരളീധരൻ നീന്തുവാനുള്ള കണ്ണാടിയും,തൊപ്പിയും നൽകി സ്വീകരിച്ചു. ഒരു മണിക്കൂറോളം കുളത്തിൽ ചിലവഴിച്ച മന്ത്റി കുട്ടികളോടൊത്തു നീന്താനും സമയം കണ്ടെത്തി വേൽഡ് മലയാളി ഫെഡറേഷൻ ജില്ല സെക്രട്ടറിയും,സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം പ്രസിഡന്റുമായ ബിമൽ റോയിയും മന്ത്റിയോടൊപ്പം നീന്തലിൽ പങ്കുചേർന്നു.മൈൽസ്​റ്റോൺ സ്വിമ്മിംഗ് ചാരി​റ്റബിൽ സൊസൈ​റ്റി സെക്രട്ടറി ഡോ.ആർ.പൊന്നപ്പൻ,വേൽഡ് മലയാളി ഫെഡറേഷൻ പ്രതിനിധി മിനി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.നീന്തൽ ക്യാമ്പ് സമാപിച്ചു.