
ചാരുംമൂട് : ഇടക്കുന്നം 1225-ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ്. കരയോഗത്തിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. സുകുമാരപിള്ള അദ്ധ്യക്ഷനായി. എം.ബി.ബി.എസ്. പരീക്ഷ വിജയിച്ച ഡോ.അശ്വിൻ പി. കുറുപ്പിനേയും ഫാഷൻ ടെക്നോളജിയിൽ റാങ്ക് നേടിയ ആർ.ജെ. രാജിയേയും അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി കെ.കെ. പദ്മകുമാർ, ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, കരയോഗം സെക്രട്ടറി വി. ശശിധരൻപിള്ള, ജോയിന്റ് സെക്രട്ടറി കെ. ചന്ദ്രശേഖരൻപിള്ള, യൂണിയൻ പ്രതിനിധികളായ ഡി. രാജേഷ് കുമാർ, എൻ. സത്യൻപിള്ള തുടങ്ങിയവർ സംസാരിച്ചു.