ചാരുംമൂട് : പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജന്റെ 10-ാംമത് ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിഭകളായ വ്യക്തികളെ അദ്ദേഹം ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ കെ.പി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. താമരക്കുളം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗം ഷക്കീല, മിമിക്രി -സിനിമാ താരം കണ്ണൻ സാഗർ, ഫൗണ്ടേഷൻ ജനറൽ കൺവീനർ ബി.ആർ.രാജീവ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശൂരനനാട് അനിൽ, മേടയിൽ ഉണ്ണികൃഷ്ണൻ,രാജീവ് കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു.