photo

ചാരുംമൂട് : ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൽ ഹരിത കർമ്മസേനയ്ക്ക് ആദരവ് നൽകി. കരുതാം പരിസ്ഥിതിക്ക് കാവലാളാകാം - ഇക്കുറി ഹരിത കർമ്മസേനയ്ക്കൊപ്പം എന്നതായിരുന്നു മുദ്രാവാക്യം. ജില്ലാപഞ്ചായത്തിന്റെയും ചുനക്കര ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു സ്കൂൾ പി.ടി.എ പരിപാടി സംഘടിപ്പിച്ചത്.ഹരിതകർമ്മസേനയ്ക്ക് സ്നേഹാദര പൂർവ്വം ജി.വി.എച്ച്.എസ്.എസ് ആലേഖനം ചെയ്ത മഴക്കോട്ടുകളും വിതരണം ചെയ്തു. വരുന്ന ഒരു വർഷത്തെ സ്ഥാപന യൂസർ ഫീയും കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ വി.കെ.രാധാകൃഷ്ണൻ, മനോജ്കമ്പനിവിള, അനു,ജയലക്ഷ്മി, പ്രിൻസിപ്പൽ സജി ജോൺ, എച്ച്.എം. ഇൻചാർജ്ജ് കെ.സുമ, പ്രിയ,കെ.വി.രഘുദാസ് തുടങ്ങിയവർ സംസാരിച്ചു.